Latest News
Showing posts with label news. Show all posts
Showing posts with label news. Show all posts

കാസനോവയാകാന്‍ വിക്രമില്ല; ലാല്‍ തന്നെ നായകന്‍

Posted by K V Madhu on Friday, August 20, 2010 , under , | comments (0)



വര്‍ഷങ്ങളായി ചര്‍ച്ചകളില്‍ മാത്രമുള്ള കാനോവ എന്ന റോഷന്‍ആന്‍ഡ്രൂസ്‌ ചിത്രത്തില്‍ വിക്രം ഇല്ലെന്ന്‌ അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ പിന്‍മാറിയെന്നും ലാലിന്‌ പകരം വിക്രമിനെ കാസനോവയായി ആലോചിക്കുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

കാസനോവയായി മോഹന്‍ലാലിനു പകരം മറ്റാരെയും ഉദ്ദേശിച്ചിട്ടില്ലെന്ന്‌ റോഷന്‍ ആന്‍ഡ്രൂസിനോട്‌ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. റോഷന്‍ രണ്ടാഴ്‌ച മുമ്പ്‌ വിക്രമിനെ കണ്ട്‌ ഒരു പ്രൊജക്ടിന്റെ കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. അത്‌ അടുത്ത വര്‍ഷമേ നടക്കുകയുള്ളൂ. കാസനോവയില്‍ ഒരു അതിഥിവേഷം ചെയ്യാമോ എന്നും വിക്രമിനോട്‌ ആരാഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായൊരു ഉത്തരം വിക്രം പറഞ്ഞില്ല.

ഈ സംഭവമാണ്‌ കാസനോവയില്‍ ലാലിനു പകരം വിക്രമിനെ ആലോചിക്കുന്നു എന്ന്‌ വാര്‍ത്തകള്‍ പരക്കാന്‍ കാരണം റോഷന്‍ ക്യാമ്പ്‌ വ്യക്തമാക്കി.ബോബി സഞ്‌ജയ്‌ ടീം തിരക്കഥയെഴുതുന്ന കാസനോവ സെപ്‌റ്റംബര്‍ നാലിന്‌ ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിക്കുകയാണ്‌. പോക്കിരിരാജയിലൂടെ മലയാളത്തിലെത്തിയ ശ്രേയ സരണ്‍ കാസനോവയില്‍ ലാലിന്‍റെ നായികയാകും. ലക്ഷ്‌മി റായി, റീമ കല്ലിങ്കല്‍, സഞ്‌ജന എന്നിവരും ഈ സിനിമയില്‍ നായിക നിരയിലുണ്ട്‌. അഞ്ച്‌ ഗാനരംഗങ്ങളാണ്‌ കാസനോവയിലുള്ളത്‌.

ബാങ്കോക്ക്‌, മലേഷ്യ, ദുബായ്‌ എന്നിവിടങ്ങളിലാണ്‌ സിനിമ പൂര്‍ണമായും ചിത്രീകരിക്കുക. കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ്‌ നിര്‍മ്മിക്കുന്ന സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്‌ മാക്‌സ്‌ ലാബാണ്‌. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്‌, ഗൌരി എന്നിവര്‍ ചേര്‍ന്ന്‌ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണാനാവുകയെന്ന്‌ റോഷന്‍ ആന്‍ഡ്രൂസ്‌ പറയുന്നു.